മക്കയില്‍വെച്ച്
നിര്‍വഹിക്കപ്പെടുന്ന അമലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്വവാഫ്. കഅ്ബയെ
ഇടതുവശമാക്കി മസ്ജിദുല്‍ ഹറാമില്‍കൂടി കഅ്ബ വലയം ചെയ്യുന്നതിനാണ് ത്വ വാഫ് എന്ന്
പറയുന്നത്. ഏഴുതവണ കഅ്ബപ്രദക്ഷിണം വെക്കുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍
ത്തിയാകുന്നത്. ഏഴില്‍കുറഞ്ഞ പ്രദക്ഷിണം ത്വവാഫായി പരിഗണിക്ക പ്പെടുകയില്ല. ഇഹ്റാം
ചെയ്തവരും അല്ലാത്തവരും മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍ ചെയ്യേണ്ടത്
ത്വവാഫാണ്. മസ്ജിദുല്‍ ഹറാമിന്റെ തഹിയ്യത്താണിത്. ഏതു സന്ദര്‍ഭവും ത്വവാഫ്
ചെയ്യാം. വളരെ ശക്തിപ്പെട്ട സുന്നത്താണ് ത്വവാഫ്. ഹജ്ജിനും ഉംറക്കും അതിന്റെ
ഭാഗമായി ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമുണ്ട്. നേര്‍ച്ചയാക്കിയാലും ത്വവാഫ് നിര്‍ബന്ധമായിത്തീരുന്നതാണ്.
ത്വവാഫിന്റെ ശ്രേഷ്ഠത കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി(സ്വ) പറഞ്ഞു; “അല്ലാഹുവിന്റെ
ഭവനത്തിങ്കല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ വന്നവര്‍ക്ക് അല്ലാഹു ദിനേന നൂറ്റിയിരുപത്
റഹ് മത് വര്‍ഷിപ്പിക്കും. അതില്‍ അറുപത് കാരുണ്യം ത്വവാഫ്ചെയ്യുന്നവര്‍ക്കും നാല്‍പ്പത്
നിസ്കരിക്കുന്നര്‍ക്കും ഇരുപത് കഅബ നോക്കിനില്‍ക്കുന്നവര്‍ക്കുമാണ്” (ബൈഹഖി). മറ്റൊരു ഹദീസ്
ഇപ്രകാരമാണ്. ‘ത്വവാഫില്‍ ഒരാള്‍ ഒരു കാല്‍ ഉയര്‍ത്തിത്താഴ്ത്തിയാല്‍ അവന്റെ പത്തുപാപം പൊറുക്കപ്പെടുന്നതും
പത്ത് നന്മകള്‍ എഴുതപ്പെടുന്നതും പത്ത് പദവികള്‍ ഉയര്‍ത്തപ്പെടുന്നതുമാണ്’ (അഹ്മദ്, തിര്‍മുദി).
മക്കയില്‍ താമസിക്കുമ്പോള്‍ ത്വവാഫ് പരമാവധി വര്‍ധിപ്പിക്കണം. ഒരു ഹദീസില്‍
ഇപ്രകാരം കാണുന്നു. ‘കഅ്ബയെ ഒരാള്‍ അമ്പത് തവണ ത്വവാഫ് ചെയ്താല്‍ അവന്‍ മാതാവ് പ്രസവിച്ച
നാളിലെപ്പോലെ പാപവിമുക്തനാകുന്നതാണ്’(തിര്‍മുദി). ത്വവാഫ് ചെയ്യുന്നതിന് മുമ്പും ശേഷ
വും ഹജറുല്‍ അസ്വദിനെ ചുംബിക്കല്‍ സുന്നത്താണ്. നബി(സ്വ) പറഞ്ഞു: ‘ഹജറുല്‍ അസ്വദിനെ
കൊണ്ട് നിങ്ങള്‍ ഗുണകരമായി സാക്ഷി പറയിപ്പിക്കുവീന്‍. അതിനെ ചുംബിച്ചവര്‍ക്ക് അത്
നാളെ ശ.ിപാര്‍ശ ചെയ്യുന്നതാണ്. അതിന് രണ്ടു നാക്കും രണ്ടു ചുണ്ടുമുണ്ടായിരിക്കും’ (ത്വബ്റാനി).
അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു; നബി(സ്വ) ഹജറുല്‍ അസ്വദിന്
മുന്നിട്ടു. അവിടുത്തെ ഇരുചുണ്ടുകളും അതിന്മേല്‍വെച്ചു ദീര്‍ഘമായി കരഞ്ഞു.
മുഖമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടടുത്ത് ഉമര്‍(റ) നില്‍പ്പുണ്ടായിരുന്നു.
അവിടുന്ന് പറഞ്ഞു: “ഉമറേ, കണ്ണീര്‍ കണങ്ങള്‍ ഒലിച്ചുചാടേണ്ടത് ഇവിടമാണ്”. (ഇബ്നുമാജ, ഇബ്നുഖുസൈമ, ഹാകിം).
മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാല്‍ ഉടനെ ത്വവാഫില്‍ പ്രവേശിക്കണം. ഫര്‍ള്
നിസ്കാരം, അവയുടെ ജ മാഅത്ത്, മുമ്പും ശേഷവുമുള്ള സുന്നത്ത്, വിത്റ്
നിസ്കാരം എന്നിവ നഷ്ടപ്പെട്ടുപോകുമെന്ന് ഭയമുണ്ടെങ്കില്‍ അവ നിര്‍വ്വഹിച്ച ശേഷമാണ്
ത്വവാഫ് ചെയ്യേണ്ടത്. ത്വവാഫ് പലവിധമുണ്ട്.
ത്വവാഫുല്‍ ഖുദൂം
മക്കയില്‍ പ്രവേശിച്ചവന്‍ ആദ്യമായി ചെയ്യുന്ന ത്വവാഫിന് ഖുദൂമിന്റെ ത്വവാഫ്
എന്നു പറയുന്നു. ഇത് സുന്നത്താണ്. ഉംറക്ക് ഇഹ്റാം ചെയ്തവര്‍ എത്തിയ ഉടനെ
ചെയ്യേണ്ടത് ഉംറയുടെ നിര്‍ബന്ധമായ ത്വവാഫും അറഫയില്‍നിന്ന് ഫര്‍ള്വായ ത്വവാഫിന്റെ
സമയം കടന്ന ശേഷം വരുന്നവര്‍ ഹജ്ജിന്റെ ത്വവാഫും ആകയാല്‍ അതില്‍ ഖുദൂം കൂടി ഉള്‍ക്കൊള്ളുന്നത്
കൊണ്ട് ഖുദൂമിനായി പ്രത്യേകം ത്വവാഫ് ചെയ്യേണ്ടതില്ല.
ത്വവാഫുല്‍ വദാഅ്
ഇത് മക്കയില്‍ നിന്ന് യാത്രപറയുമ്പോള്‍ നിര്‍വഹിക്കുന്നതാണ്. വാജിബായ ഈ
ത്വവാഫിന്റെ വിശദവിവരങ്ങള്‍ ‘വദാഇന്റെ ത്വവാഫ്’ എന്ന
ലേഖനത്തില്‍ നോക്കുക.
ത്വവാഫുന്നദ്ര്‍
കഅ്ബ ത്വവാഫ് ചെയ്യുവാന്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമായിത്തീരുന്നു.
അതിന് പ്രത്യേക സമയം നിര്‍ണിതമല്ല.
ത്വവാഫ്മുത്വ്്ലഖ്
മക്കയില്‍ താമസിക്കുമ്പോള്‍ സൌകര്യാനുസരണം നിര്‍വഹിക്കുന്ന സുന്നത്തായ
ത്വവാഫാണിത്. ഇത് ഏത് സന്ദര്‍ഭത്തിലും ചെയ്യാവുന്നതും വളരെ
പുണ്യമുള്ളതുമാണ്. ചിലര്‍ ത്വവാഫ് ചെ യ്യുമ്പോഴെല്ലാം സ്വഫാ മര്‍വക്കിടയില്‍ സഅ്യ്
നടത്താറുണ്ട്. ഇത് തെറ്റും അജ്ഞതയുമാണ്.
ത്വവാഫുല്‍ ഇഫാള്വ
ഹജ്ജിന്റെ ഫര്‍ള്വായ ത്വവാഫാണിത്. ഇതിന്റെ സമയം ദുല്‍ഹജ്ജ് ഒമ്പതിനു
അസ്തമിച്ചശേഷം അറഫയില്‍ നിന്നിറങ്ങി രാത്രി പകുതി കഴിഞ്ഞാല്‍ ആരംഭിക്കുന്നതും മരണം
വരെ നിലനില്‍ ക്കുന്നതുമാണ്. ഈ ത്വവാഫ് നിര്‍വഹിക്കാതെ ഹജ്ജ് സ്വഹീഹാകുന്നതല്ല.
ഹജ്ജില്‍ നിന്ന് പൂ ര്‍ണവിരാമം ലഭിക്കുകയുമില്ല. മരണം വരെ സമയമുണ്ടെങ്കിലും
അയ്യാമുത്തശ്രീഖ് കഴിയുന്നതിന് മുമ്പായി ചെയ്യലാണുത്തമം.
ദുല്‍ഹജ്ജ് പത്തിന് പ്രഭാതത്തോടെ ജംറത്തുല്‍ അഖബയെ എറിഞ്ഞ് അറവുണ്ടെങ്കില്‍
അതും നിര്‍വഹിച്ച് മുടികളഞ്ഞ് ത്വവാഫുല്‍ ഇഫാള്വഃ നിര്‍വഹിക്കുന്നതാണ് ഉത്തമം.
Source: Muslimpath

