Trending

ഇസ്ഹാഖ് (അ)


ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്‍(ഇസ്മാഈല്‍) ജനിച്ചപ്പോള്‍ സന്താനമില്ലാത്തതില്‍ ആദ്യ ഭാര്യയായ സാറയ്ക്ക് ദുഃഖം ഇല്ലാതിരിക്കത്തവിധം അവര്‍ക്ക് ഒരു സന്താനത്തെപ്പറ്റി മലക്ക് സന്തോഷവാര്‍ത്ത അറിയിച്ചുവെന്നു ഇബ്രാഹീമിന്റെ ചരിത്രത്തില്‍ കാണാം. (11: 69 -76)
ഖുര്‍ആന്‍ പറയുന്നു:
അദ്ദേഹത്തിനു നാം ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ദാനം ചെയ്തു. നമ്മുടെ കല്‍പനയനുസരിച്ചു മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത് കൊടുക്കാനും അവര്‍ക്ക് നാം സന്ദേശം നല്‍കുകയും ചെയ്തു. അവര്‍ നമ്മെ ആരാധിക്കുന്നവരായിരുന്നു. (21: 72)
ഇസ്ഹാഖ്(അ) ജനിച്ചത് ഇറാഖിലാണ്. ഇസ്ഹാഖിന്റെ സന്താനപരമ്പരയാണ് പിന്നീട് ബനീഇസ്‌റാഈല്‍ എന്ന പേരിലറിയപ്പെട്ടത്. ഇസ്ഹാഖ്(അ) ഫലസ്ത്വീനിലെ കന്‍ആന്‍ വര്‍ഗക്കാര്‍ക്കിടയിലേക്കാണ് പ്രവാചകനായി നിയോഗിതനായത്.

Share
Item Reviewed: ഇസ്ഹാഖ് (അ) Rating: 5 Reviewed By: ISLAM