Trending

ഇദ് രീസ് (അ)


ആദം സന്തതികളിലാദ്യമായി ദിവ്യബോധനം നല്‍കപ്പെട്ട ദൈവദൂതന്‍ ഇദ്രീസ് ആണെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. വേദഗ്രന്ഥത്തില്‍ ഇദ് രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക, തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. (19: 56,57)
ഇദ് രീസ് നബിയെപ്പറ്റി പല കെട്ടുകഥകളും പ്രചരിച്ചിട്ടുണ്ട്. അദ്ദേഹം ഭൂമിയില്‍ വെച്ച് മരിച്ചിട്ടില്ലെന്നും ഉടലോടെ സ്വര്‍ഗാരോഹണം ചെയ്യപ്പെട്ടുവെന്നുമൊക്കെയുള്ള കഥകള്‍ അസത്യം മാത്രം. നിവേദക പരമ്പരകള്‍ പോലും ഉദ്ധരിക്കാതെ ഇത്തരം പല കഥകളും പ്രചാരത്തിലുണ്ട്. ഖുര്‍ആനിലും നബിചര്യയിലും വിശദീകരിച്ചതിനപ്പുറം പോകാന്‍ യാതൊരു ന്യായവുമില്ല. ചരിത്രാതീതകാല സംഭവങ്ങള്‍ക്ക് ഊഹങ്ങള്‍ ബലമേകില്ല.
Item Reviewed: ഇദ് രീസ് (അ) Rating: 5 Reviewed By: ISLAM